പഞ്ചദിന ധന്വന്തരിയാഗം പാലക്കാട് ഏപ്രിൽ 5 മുതൽ 9 വരെ
ശ്രീ മൂകാംബിക മിഷൻ സേവാ സംഘം പാലക്കാട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് പിരായിരി ശ്രീ പുല്ലക്കോട്ട് അയ്യപ്പ സ്വാമി ക്ഷേത്രം മൈതാനിയിൽ പഞ്ചദിന ധന്വന്തരിയാഗം 2023 ഏപ്രിൽ 5 മുതൽ 9 വരെ നടത്തപെടുന്നു
സർവ്വ ചരാചരങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും രോഗശമനത്തിനുമായി നടത്തുന്ന യാഗത്തിന്റെ യാഗാചാര്യൻ കൊല്ലൂർ ശ്രീ മൂകാംബിക ദേവിക്ഷേത്രം തന്ത്രി ഡോക്ടർ K രാമചന്ദ്രൻ അഡിഗയാണ്.
ഏപ്രിൽ 5 ന് മഹാലക്ഷ്മി യാഗം,6 ന് മഹാനവഗ്രഹയാഗം,7 ന് മഹാചണ്ഡീകയാഗം,8 ന് മഹാരുദ്രയാഗം,9 ന് മഹാ ധന്വന്തരിയാഗം എന്നിങ്ങനെയാണ് നടക്കുക. യാഗശാലയിൽ എല്ലാ ദിവസവും ഗണപതി ഹോമം, ശ്രീ മൂകാംബിക ദേവി പൂജ, ആത്മീയ സമ്മേളനങ്ങൾ, സന്യാസി സമ്മേളനം , മാതൃസദസ്സ് അന്നദാനം, കൂടാതെ ആയുർവേദം അലോപ്പതി , ഹോമിയോപ്പതി എന്നിവയുടെ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കും
വിശദ വിവരങ്ങള്‍ക്ക് 9961771974 , 9446434559, 9447352328